- Get link
- X
- Other Apps
- Get link
- X
- Other Apps
Music: Vidhya Sagar
Singer: M G Sreekumar, K S Chithra
Lyrics: Gireesh Puthancheri
Movie: Indraprastham
Thankathinkal song Lyrics
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർപോലെ
വാർനിലാവിനിതൾപോലെ
നെഞ്ചിനുള്ളിലൊരു മോഹം
അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമാരു
മലപോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരുപോലെ തലോടാം
ദൂരെയാരോ പാടുകയാണൊരു ദേവ ഹിന്ദോളം
ഉള്ളിനുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം
കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലലോലാക്കിൽ
കാതരസ്വരമന്ത്രമുണർത്തും ലോലസല്ലാപം
ഒരുകോടി സൂര്യമണി തേടി തെളിവാനിൽ
മെല്ലെയുയരാൻ വാ
ശിശിരം പകരും പനിനീർമഴയിൽ വെറുതെ
നനുനനയുമ്പോൾ
ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന
ധിര (2) -
പാൽ ചുരത്തും പൗർണ്ണമിവാവിൻ
പള്ളിമഞ്ചത്തിൽ
കാത്തിരിക്കും കിന്നരിമുത്തേ നീയെനിക്കല്ലേ
പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ
നുള്ളിനോവിക്കാൻ
കൈതരിക്കും കന്നിനിലാവേ നീ കിണുങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം പതിയെ
അണഞ്ഞാരിരുൾ മൂടാം
മുകിലിൻ തണലിൽ കനവിൻ പടവിൽ
മഴവിൽച്ചിറകേറുമ്പോൾ
ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന
ധിരന (2)
- Get link
- X
- Other Apps
Comments
Post a Comment